എറണാകുളത്ത് ബ്രൗൺഷുഗറുമായി ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ

എറണാകുളം : അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിൽപ്പന നടത്തിയ ബംഗാൾ സ്വദേശി എക്സൈസ് പിടിയിലായി. അസദുൽ ഷെയ്ഖ് (30) ആണ് പിടിയിലായത്.അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇയാൾ ബ്രൗൺ ഷുഗർ വിൽപ്പന നടത്തുന്നതായി സ്റ്റേറ്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം എം.എം. അരുൺകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നത്തുനാട് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരനും പാർട്ടിയും പെരുമ്പാവൂർ തണ്ടേക്കാട് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് 10 ഗ്രാമോളം ബ്രൗൺഷുഗർ ആണ് പിടിച്ചെടുത്തത്.ബംഗാളിൽ നിന്ന് 6000 രൂപയ്ക്ക് വാങ്ങുന്ന ബ്രൗൺ ഷുഗർ ഇവിടെ 30000 രൂപയ്ക്കാണ് വിൽക്കുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.