അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കും

pesaha

കാല്‍വരിക്കുന്നില്‍ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തിന് നാളെ ദുഃഖവെള്ളി ആചരിക്കും.

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കും. ദേവാലയങ്ങളില്‍ വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാല്‍കഴുകല്‍ ശുശ്രൂഷ ചടങ്ങും ഉണ്ടായിരിക്കും. കാല്‍വരിക്കുന്നില്‍ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തിന് നാളെ ദുഃഖവെള്ളി ആചരിക്കും.


വെള്ളിയാഴ്ച രാവിലെ നഗരത്തില്‍ വിവിധ കത്തോലിക്കാ സഭകള്‍ കുരിശുംപേറി സംയുക്തമായി കുരിശിന്റെ വഴി നടത്തും. ലത്തീന്‍, സിറോ മലബാര്‍, മലങ്കര കത്തോലിക്ക, ക്നാനായ സഭകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പാളയം സെയ്ന്റ് ജോസഫ്സ് കത്തീഡ്രലില്‍നിന്നാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നേതൃത്വം നല്‍കും. യേശുദേവന്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഘോഷമായി ഞായറാഴ്ച വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കും.
 

Tags