വാട്സ് ആപ്പ് ഗ്രൂപ്പിൽ തെറിവിളിച്ചു ; ബേക്കലിൽ യുവാവിന് കുത്തേറ്റു

A young man was stabbed in Bekal after a heated argument in a WhatsApp group.

 ബേക്കൽ : വാട്സ്ആപ്പ് ഗ്രൂപ്പിൽ തെറിവിളിച്ചതിന് ബേക്കലിൽ യുവാവ് കുത്തേറ്റു. ബേക്കൽ പള്ളിക്കര സ്വദേശി ഷാനിദ് റഹ്മാനാണ് ദേഹമാസകലം കുത്തേറ്റത്. സംഭവത്തിൽ ഷാനിദിനെ ആക്രമിച്ച ഹദ്ദാദ് നഗർ സ്വദേശി അസീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വധശ്രമത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനിദ് റഹ്മാൻ ആശുപത്രിയിൽ ചികിത്സയിലാണ്.

tRootC1469263">

Tags