കായംകുളത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഭിക്ഷക്കാരന്റെ കൈയിൽ നാലര ലക്ഷം രൂപ
ആലപ്പുഴ :കായംകുളത്ത് മരിച്ച നിലയിൽ കാണപ്പെട്ട ഭിക്ഷക്കാരന്റെ കൈവശം നാലര ലക്ഷം രൂപ കണ്ടെത്തി. കായംകുളം ചാരുമൂട്ടിൽ ആണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഇദ്ദേഹത്തെ അജ്ഞാതമായ വാഹനം ഇടിച്ചു തെറിപ്പിച്ചിരുന്നു. പിന്നീട് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രാത്രിയോടെ ആരോടും പറയാതെ ഇയാൾ മടങ്ങി പോകുകയായിരുന്നു. അടുത്ത ദിവസം പുലർച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
tRootC1469263">പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്ന കിറ്റിൽ നിന്നും നാലര ലക്ഷം രൂപ കണ്ടെത്തിയത്. ഭിക്ഷാടകൻ എവിടെ നിന്ന് വന്നതാണെന്നോ ഏത് നാട്ടുകാരൻ ആണെന്നോ പേര് എന്താണെന്നോ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
.jpg)


