ചിക്കൻ ബിരിയാണിയില്‍ നിന്ന് വണ്ട് ; കോഴിക്കോട് ഹോട്ടൽ പൂട്ടിച്ചു

biriyani

ഇന്നലെ രാത്രി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ബിരിയാണിയില്‍ നിന്ന് വണ്ടിനെ ലഭിച്ചത്. 

കോഴിക്കോട് : കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയില്‍ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചു.മുറിയനാലിലെ പാരഡൈസ് ഹോട്ടലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചത്.

ഇന്നലെ രാത്രി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ബിരിയാണിയില്‍ നിന്ന് വണ്ടിനെ ലഭിച്ചത്.തുടർന്ന് ഉപഭോക്താക്കള്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷ്യവിഭവങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടല്‍ അടപ്പിച്ചത്.

Tags