കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയർകുപ്പി എറിഞ്ഞ കേസ് ; മൂന്നുപേർ അറസ്റ്റിൽ

Case of beer bottle thrown at Kollengode Police Station; three arrested

 കൊല്ലങ്കോട്: കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയർകുപ്പി എറിഞ്ഞ കേസിൽ മൂന്നുപേർ അറസ്റ്റിൽ. വടവന്നൂർ മലയമ്പള്ളം സ്വദേശികളായ ബി. ബൈജു (22), കെ. പ്രകാശൻ (32), ആർ. ശ്രുധീഷ് (30) എന്നിവരെയാണ് കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് സ്റ്റേഷന് മുൻവശത്തെ റോഡിൽനിന്ന് ചൊവ്വാഴ്ച രാത്രി പത്തിനാണ് കുപ്പി എറിഞ്ഞത്. സ്റ്റേഷന് മുൻവശത്തെ മരത്തിൽ തട്ടി മദ്യകുപ്പി പൊട്ടിച്ചിതറി. സിവിൽ പൊലീസ് ഓഫിസർ ബാലകൃഷ്ണൻ പുറത്തേക്ക് വന്നെങ്കിലും സംഘം രക്ഷപ്പെട്ടു. സംഘത്തെ കോട്ടയത്തും മമ്പറത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. 

Tags