ബീമാപള്ളി ഉറൂസ്: ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി

Beemapally Uruz: Local holiday in Thiruvananthapuram Municipality limits on Wednesday

തിരുവനന്തപുരം: ബീമാപള്ളി ഉറൂസ് മഹോത്സവത്തിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (നവംബർ 11) ജില്ലാ കളക്ടർ അഞ്ജു കെ.എസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ഉറൂസിനോടനുബന്ധിച്ച് എത്തുന്ന തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും വൻ തിരക്ക് കണക്കിലെടുത്താണ് നടപടി. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Tags