തൃശൂരിൽ പള്ളി വികാരി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

Church vicar found dead in bedroom in Thrissur
Church vicar found dead in bedroom in Thrissur

തൃശൂർ: എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കു പള്ളിയിൽ കപ്യാർ എത്തിയപ്പോൾ വൈദികൻറെ മുറി അടഞ്ഞു തന്നെ കിടക്കുകയായിരുന്നു. പള്ളിമണിയടിക്കുന്ന സമയവും അച്ചനെ കാണാത്തതിനെ തുടർന്ന് കൈക്കാരൻ വിവരം ട്രസ്റ്റി അംഗങ്ങളെ അറിയിക്കുകയായിരുന്നു. തുടർന്ന് കിടപ്പുമുറിയിലേക്ക് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്.

tRootC1469263">

എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ആറ്‌ വർഷം മുമ്പാണ് ഫാ. ലിയോ പുത്തൂർ പട്ടം സ്വീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് പതിയാരം പള്ളിയിൽ വികാരിയായി ചാർജെടുത്തത്. മൃതദേഹം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്‌ച പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകും.

Tags