കിടപ്പുരോഗിയായ അച്ഛന് ക്രൂരമര്‍ദനം; ഇരട്ടകളായ മക്കള്‍ അറസ്റ്റില്‍

d
d

അമിതമായി മദ്യപിക്കുന്ന ഇരുവരും മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു

ചേർത്തല:കിടപ്പുരോഗിയായ അച്ഛനെ മദ്യലഹരിയില്‍ ക്രൂരമായി മർദിച്ച ഇരട്ടകളായ മക്കള്‍ അറസ്റ്റില്‍. പട്ടണക്കാട് എട്ടാംവാർഡ് കായിപ്പള്ളിച്ചിറ(ചന്ദ്രനിവാസ്) അഖില്‍ ചന്ദ്രൻ(30), നിഖില്‍ ചന്ദ്രൻ(30) എന്നിവരാണ് അറസ്റ്റിലായത്.

അക്രമദൃശ്യം അടുത്തു താമസിക്കുന്ന മൂത്ത സഹോദരനും സുഹൃത്തുക്കള്‍ക്കും ഇവർ അയച്ചുകൊടുത്തിരുന്നു. ഇവ സാമൂഹികമാധ്യമത്തിലൂടെ പ്രചരിച്ചതോടെ ഇരുവരും ഒളിവില്‍പ്പോയി. തിങ്കളാഴ്ച ഉച്ചയോടെ ചേർത്തല ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. രണ്ടുപേരും സ്വകാര്യ കമ്ബനി ജീവനക്കാരാണ്.

tRootC1469263">

പ്രതികളെ ചൊവ്വാഴ്ച ചേർത്തല കോടതിയില്‍ ഹാജരാക്കും.അമിതമായി മദ്യപിക്കുന്ന ഇരുവരും മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. അച്ഛനെ മർദിച്ചതിന് 2023-ലും പോലീസ് ഇരുവർക്കുമെതിരേ കേസെടുത്തിരുന്നു.

Tags