കൊച്ചിയിൽ കിടപ്പ് രോഗിയായ വയോധികയുടെ സ്വർണ മാല മോഷ്ടിച്ചു, വിഷു ദിനത്തിൽ മോഷ്ടാവ് മാല തിരികെ നൽകി
കൊച്ചി: കൊച്ചിയിൽ കിടപ്പ് രോഗിയായ വയോധികയുടെ ഒന്നര പവന്റെ സ്വർണ മാല കവർന്ന സംഭവത്തിൽ ട്വിസ്റ്റ്. മനസ്സ് മാറിയ മോഷ്ടാവ് വിഷു ദിനത്തിൽ മാല കടലാസിൽ പൊതിഞ്ഞ് തിരികെ വെച്ചു. പനങ്ങാട് ശ്രീനാരായണപുരത്തിന് സമീപം ഒല്ലാരിൽ റോഡ് വെളിപ്പറമ്പിൽ രാധ(75)യുടെ സ്വർണമാലയാണ് കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മോഷ്ടിച്ചത്.
ഹെൽമറ്റ് ധരിച്ച് എത്തിയ മോഷ്ടാവ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് വയോധികയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് എടുക്കുകയായിരുന്നു. വീട്ടുകാർ പനങ്ങാട് പൊലീസിൽ പരാതി നൽകി. അന്വേഷണം തുടരുന്നതിനിടെയാണ് വിഷു ദിനത്തിൽ രാവിലെ വീട്ടുപടിക്കൽ കടലാസ് പൊതി കണ്ടെത്തിയത്. തുറന്ന് നോക്കിയപ്പോൾ നഷ്ടപ്പെട്ട സ്വർണ്ണമാല തന്നെയാണെന്ന് വ്യക്തമായി. വിഷു കൈനീട്ടമായി മാല തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.
.jpg)

