'കുക്കറും ബെല്‍റ്റുംകൊണ്ട് അടി; ഹണിമൂണിനിടയിലും ക്രൂരമര്‍ദനം; കൊല്ലത്ത് നവവധു പൊലീസില്‍ പരാതി നല്‍കി
പ്രതി നന്ദു ദിനേശ് യുവതിയുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കി
കൊല്ലം: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമര്‍ദനത്തിനിരയായ നവവധു ഒടുവില്‍ പോലീസില്‍ പരാതി നല്‍കി. കൊല്ലം പുത്തന്‍പുര സ്വദേശി അഞ്ജുവാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് ഇറക്കും. പ്രതി ഇന്നലെ സൗദിയില്‍ നിന്ന് നാട്ടില്‍ വരുമെന്നായിരുന്നു വിവരം ലഭിച്ചിരുന്നത്. എന്നാല്‍ പ്രതി നന്ദു എത്താത്തതിനെത്തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്
പ്രതി നന്ദു ദിനേശ് യുവതിയുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കി. യുവതിയെ നാട്ടില്‍ എത്തിക്കുന്നതിന് മുമ്പ് ബാക്കിയുണ്ടായിരുന്ന പണം കൂടി നന്ദു സ്വന്തം അക്കൗണ്ടില്‍ ആക്കി എന്നാണ് വിവരം.
നീണ്ടകര സ്വദേശിയായ ഭര്‍ത്താവ് നന്ദുവിനും മാതാപിതാക്കള്‍ക്കും എതിരെ ചവറ പൊലീസ് ഗാര്‍ഹിക പീഡനപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു
ജൂലായ് 27നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. അറേഞ്ച്ഡ് മേര്യേജ് ആയിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളില്‍ തന്നെ സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് ഭര്‍ത്തൃവീട്ടുകാര്‍ മാനസിക പീഡനം തുടങ്ങി. സൗദി അറേബ്യയിലേക്ക് കൊണ്ടു പോയ ഭര്‍ത്താവ് കുക്കറും ബെല്‍റ്റും കൈയ്യില്‍ കിട്ടിയത് എല്ലാം കൊണ്ടും അടിതുടങ്ങി.
നന്ദുവിന്റെ വീട്ടിന്‍ ഇന്ന് രാവിലെയും പൊലീസ് എത്തിയിരുന്നു. എന്നാല്‍ വീട് പൂട്ടിയ നിലയില്‍ ആയതിനാല്‍ തിരികെ പോവുകയായിരുന്നു. ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
.jpg)


