കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റ 18 കാരന്‍ മരിച്ചു; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റ 18 കാരന്‍ മരിച്ചു. കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണനാണ് (18) മരിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചികിത്സയ്ക്കിടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അടൂര്‍ മണക്കാല ഗവ. പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥിയാണ് ഹരികൃഷ്ണൻ.ഞായറാഴ്ചയാണ് ക്ഷേത്രോത്സവത്തിനിടെ ഹരികൃഷ്ണന് മര്‍ദ്ദനമേറ്റത്.
tRootC1469263">അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശക്തികുളങ്ങര എസ്എച്ച്ഒ പ്രസാദ് എംആറിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലം എസിപി രാജേഷ് മേല്‍നോട്ടം വഹിക്കും. കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായിരുന്നു. നാല് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
.jpg)


