നിലമ്പൂരിൽ ക്ഷേത്രത്തിൽ കരടിയുടെ ആക്രമണം; പ്രതിഷ്ഠകൾ മറിച്ചിട്ട നിലയിൽ

 Bear attacks temple in Nilambur; idols overturned
 Bear attacks temple in Nilambur; idols overturned

നിലമ്പൂര്‍: പൂക്കോട്ടുംപാടത്ത് ക്ഷേത്രത്തില്‍ കരടിയുടെ പരാക്രമം. പൊട്ടിക്കലിലെ പാറയ്ക്കല്‍ കുടുംബക്ഷേത്രത്തിലാണ് കരടി നാശനഷ്ടങ്ങളുണ്ടാക്കിയത്. ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി. പ്രതിഷ്ഠകള്‍ മറിച്ചിട്ട നിലയിലാണ്.

തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവമെന്നാണ് വിവരം. വാതില്‍ തള്ളിത്തുറക്കുന്നതുപോലുള്ള ശബ്ദം സമീപത്തുള്ളവർ കേട്ടിരുന്നുവെങ്കിലും എന്നാല്‍ ഇത്തരത്തിലൊന്ന് പ്രതീക്ഷിക്കാതിരുന്നതിനാല്‍ കൂടുതൽ ശ്രദ്ധിച്ചില്ലെന്ന് നാട്ടുകാരനായ സുബ്രഹ്‌മണ്യന്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

tRootC1469263">

കരടി പൂട്ടുപൊളിച്ച് അകത്തുകയറുകയും ഉള്ളിലുണ്ടായിരുന്ന നെയ്യും മറ്റും കഴിക്കുകയും ചെയ്തു. വിഗ്രഹങ്ങളും തട്ടിമറിച്ചു. രണ്ട് മുറികളുണ്ട് ക്ഷേത്രത്തിനെന്നും കരടി ഇതിലൂടെ നടന്ന് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും സുബ്രഹ്‌മണ്യന്‍ കൂട്ടിച്ചേര്‍ത്തു. എണ്ണയും മറ്റും സൂക്ഷിക്കുന്ന പെട്ടി മറിച്ചിടാനുള്ള ശ്രമം കരടി നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags