വയനാട്ടിൽ യുവാവിന് നേരെ കരടിയുടെ ആക്രമണം
Wed, 15 Mar 2023

ബത്തേരി:വയനാട്ടിൽ യുവാവിന് നേരെ കരടിയുടെ ആക്രമണം. ചെതലയം പുകലമാളം രാജന്‍ (38)നാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. 11 മണിയോടെ ചൂരക്കുനി ഭാഗത്താണ് ആക്രമണം. നടന്നു പോകുകയായിരുന്ന രാജനെ കരടി ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ സാരമായി പരിക്കേറ്റ രാജനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനം വകുപ്പധികൃതർ സ്ഥലത്തെത്തി.