റെയില്‍വേ യാത്രക്കാര്‍ ശ്രദ്ധിക്കുക; ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം

Indian Railways to celebrate Onam; 112 special trains, ticket bookings to start soon

സെപ്റ്റംബർ 17, 30 തീയതികളിലാണ് സർവീസുകളില്‍ മാറ്റം വരുത്തിയിട്ടുള്ളത്.

പാലക്കാട്:  ഡിവിഷന് കീഴില്‍ റെയില്‍വേ ട്രാക്കില്‍ അടിയന്തര അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകളില്‍ റെയില്‍വേ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.ജനശതാബ്ദി, ഇന്റർസിറ്റി ഉള്‍പ്പെടെ പ്രമുഖ സർവീസുകള്‍ ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിടുകയും ചെയ്യും. സെപ്റ്റംബർ 17, 30 തീയതികളിലാണ് സർവീസുകളില്‍ മാറ്റം വരുത്തിയിട്ടുള്ളത്.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:

16307 ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് കൊയിലാണ്ടിയില്‍ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി. സെപ്റ്റംബർ 30-ന് ഈ ട്രെയിൻ എലത്തൂരില്‍ സർവീസ് അവസാനിപ്പിക്കും.

12082 തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് എലത്തൂരില്‍ സർവീസ് അവസാനിപ്പിക്കും. സെപ്റ്റംബർ 30-ന് കോഴിക്കോട് വരെയേ സർവീസ് ഉണ്ടാകൂ.16608 കോയമ്പത്തൂർ-കണ്ണൂർ എക്‌സ്പ്രസ്: സെപ്റ്റംബർ 30-ന് കൊയിലാണ്ടിയില്‍ സർവീസ് അവസാനിപ്പിക്കും.

സമയം പുനഃക്രമീകരിച്ച ട്രെയിൻ:

07098 മംഗളൂരു സെൻട്രല്‍-ഹൈദരാബാദ് സ്‌പെഷ്യല്‍ എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് മംഗളൂരുവില്‍നിന്ന് രാത്രി 20.30-ന് പുറപ്പെടേണ്ട ട്രെയിൻ 30 മിനിറ്റ് വൈകി രാത്രി 21.00-ന് മാത്രമേ പുറപ്പെടൂ.

വഴിയില്‍ പിടിച്ചിടുന്ന ട്രെയിനുകള്‍ (സെപ്റ്റംബർ 17):

16630 മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം മലബാർ എക്‌സ്പ്രസ്: യാത്രയ്ക്കിടയില്‍ 60 മിനിറ്റ് വൈകും.

12431 തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്: യാത്രയ്ക്കിടയില്‍ 40 മിനിറ്റ് പിടിച്ചിടും.

Tags