സംസ്ഥാനത്ത് ഇന്ന് ബാറുകള്‍, ബവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല

bevco
bevco

വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാന വ്യാപകമായി സമ്ബൂർണ മദ്യ നിരോധനം ബാധകമായിരിക്കും.

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല.ബാറുകള്‍, ബവ്കോ, കണ്‍സ്യൂമർ ഫെഡ് ഔട്ട്ലെറ്റുകള്‍ എന്നിവ ഇന്നു പ്രവർത്തിക്കില്ല.

വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാന വ്യാപകമായി സമ്ബൂർണ മദ്യ നിരോധനം ബാധകമായിരിക്കും. ഹോട്ടലുകളിലും ഭക്ഷണശാലകളിലും മദ്യമോ മദ്യസമാനമായ ലഹരിവസ്തുക്കളോ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ക്കു സമീപത്തുവച്ചു വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാനോ പാടില്ല.

tRootC1469263">

സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകള്‍, മദ്യം വിളമ്ബുന്ന ഹോട്ടലുകള്‍, റെസ്റ്റോറൻ്റുകള്‍, ക്ലബുകള്‍ എന്നിവ അടച്ചിടണം. മദ്യ നിരോധനമില്ലാത്ത പ്രദേശങ്ങളില്‍ നിന്ന് നിരോധനം ഉള്ള ഇടത്തേക്ക് മദ്യം എത്തുന്നത് തടയാൻ എക്‌സൈസ് അധികൃതർ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ നിർദേശിച്ചിട്ടുണ്ട്.

Tags