കാസർകോട് തീപിടിച്ച കപ്പലിലെ ബാരൽ കുമ്പള കോയിപ്പാടിയിൽ നിന്നും കണ്ടെത്തി

Barrel from ship that caught fire in Kasaragod found in Kumbala Koippadi
Barrel from ship that caught fire in Kasaragod found in Kumbala Koippadi

കാസർകോട്: കുമ്പള കോയിപ്പാടിയിൽ അഞ്ജാത ബാരൽ ഒഴുകിയെത്തി. ഞായറാഴ്‌ച വൈകീട്ട് മൂന്നു മണിയോടെ കോയിപ്പാടി കടപ്പുറത്തിന് സമീപം പുഴയിലാണ് ബാരൽ കണ്ടെത്തിയത്. മത്സസ്യത്തൊഴിലാളിയാണ് ആദ്യം കണ്ടത്. തുടർന്ന് കോസ്റ്റൽ, കുമ്പള പൊലിസ് സ്ഥലത്ത് എത്തുകയായിരുന്നു.

 പുറംകടലിൽ തീപിടിച്ച  കപ്പലിൽ നിന്ന് ഒഴുകിയെത്തിയതാകാമെന്നാണ് സംശയം. നൈട്രിക് ആസിഡാണ് ബാരലിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. തുറമുഖ വകുപ്പ് അധികൃതരെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. ബാരലിന് പൊലീസ് കാവൽ ഏർപ്പെടുത്തി. മംഗളൂരുവിൽ നിന്ന് തുറമുഖ വകുപ്പ് അധികൃതർ എത്തി ബാരൽ കൊണ്ടുപോകുമെന്ന് പൊലീസ് പറഞ്ഞു.

tRootC1469263">

Tags