കാടത്തം, തെമ്മാടിത്തം, കേന്ദ്രത്തിന് എന്താണ് നാവുപൊങ്ങാത്തത്; വെനസ്വേലയിലെ യുഎസ് അധിനിവേശത്തിനെതിരെ മുഖ്യമന്ത്രി
'അമേരിക്കന്‍ അധിനിവേശത്തിനെതിരെ ലോകമാകെ പ്രതിഷേധം ഉയരണം
വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വെനസ്വേലയുടെ പ്രസിഡന്റിനെ ആ രാജ്യത്ത് കടന്ന് ആക്രമിച്ച് ബന്ദിയാക്കിയത് എന്ത് നീതിയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി എവിടെയാണ് എന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വലിയ തെമ്മാടിത്തം ആണിതെന്നും എത്ര വലിയ കാടത്തമാണിതെന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂരില്‍ പനോളി നാണു സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">'അമേരിക്കന്‍ അധിനിവേശത്തിനെതിരെ ലോകമാകെ പ്രതിഷേധം ഉയരണം. വെനസ്വേലയില്‍ നടന്നത് അമേരിക്കയുടെ ഏറ്റവും നികൃഷ്ടമായ ഇടപെടലാണ്. രാഷ്ട്രങ്ങള്‍ തമ്മില്‍ പാലിക്കേണ്ട മര്യാദകളൊക്കെ കാറ്റില്‍ പറത്തിയാണ് അമേരിക്ക ഈ കാടത്തം നടപ്പാക്കിയത്. അദ്ദേഹത്തെ ബന്ദിയാക്കിയ ചിത്രം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. എത്ര വലിയ തെമ്മാടിത്തമാണിത്', മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ലോകത്തെ യുദ്ധക്കുറ്റവാളിയായ അമേരിക്ക വെനസ്വലേയില്‍ നടത്തിയ കാടത്തത്തെ അപലപിക്കാന്‍ കേന്ദ്രത്തിന് എന്താണ് നാവുപൊങ്ങാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇന്ത്യയുടെ ശബ്ദം നേരത്തെ മൂന്നാം ലോക രാജ്യങ്ങള്‍ക്കൊപ്പമായിരുന്നുവെന്നും സാമ്രാജ്യത്വത്തിന് എതിരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇന്ന് അമേരിക്കന്‍ അധിനിവേശത്തിന് എതിരെ ശബ്ദിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിലപാടിലൂടെ ഇന്ത്യ എന്ന എന്ന രാജ്യമാണ് അപമാനിതരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
.jpg)


