ഡിസംബറിൽ ആറ് ദിവസം ബാങ്ക് പണിമുടക്ക്

google news
bank
നിലവിൽ ബാങ്കുകളിലെ ജീവനക്കാർക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം

ദില്ലി: ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ) അറിയിച്ചു.

നിലവിൽ ബാങ്കുകളിലെ ജീവനക്കാർക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. സ്ഥിരനിയമന തസ്തികകളിൽ പുറംകരാർ ജോലിക്കാരെ ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

ഡിസംബർ നാലുമുതൽ 11വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക. പൊതു-സ്വകാര്യ ബാങ്കുകളിൽ പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്. നാല് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഓരോ ബാങ്കിലെയും തൊഴിലാളികൾ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക.

Tags