ലോക്കറില്‍ സൂക്ഷിച്ച ഭാര്യയുടെ 60 പവന്‍ സ്വര്‍ണം ബാങ്ക് ജീവനക്കാരന്‍ കവര്‍ന്നു, പകരം മുക്കുപണ്ടം

sudheer
sudheer

ഭാര്യയുടെ പേരില്‍ പണയം വെച്ച സ്വര്‍ണ്ണമാണ് സുധീര്‍ കവര്‍ന്നത്

ലോക്കറില്‍ സൂക്ഷിച്ച 60 പവന്‍ സ്വര്‍ണം ബാങ്ക് ജീവനക്കാരന്‍ കവര്‍ന്നു. ആനപ്പന്തി സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ സുധീര്‍ തോമസാണ് കവര്‍ച്ച നടത്തിയത്. 

ഭാര്യയുടെ പേരില്‍ പണയം വെച്ച സ്വര്‍ണ്ണമാണ് സുധീര്‍ കവര്‍ന്നത്. സ്‌ട്രോങ് റൂമിലെ ലോക്കര്‍ തുറന്ന് 60 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. സ്വര്‍ണ്ണത്തിന് പകരം മുക്കുപണ്ടം ലോക്കറില്‍ വെച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സുധീര്‍ തോമസ് നിലവില്‍ ഒളിവിലാണ്.

tRootC1469263">

Tags