തിരുവനന്തപുരത്ത് മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

d
d

.ഞായറാഴ്ച രാവിലെ ശംഖുംമുഖത്ത് നിന്നും ആരംഭിച്ച ഗ്രീൻ മാരത്തണ്‍ എക്സ്പോയില്‍ വച്ചായിരുന്നു സംഭവം.

തിരുവനന്തപുരം: മാരത്തോണ്‍ ഓട്ടത്തിനിടയില്‍ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം എച്ച്‌ഡിഎഫ്സി ബാങ്ക് സീനിയർ മാനേജരും പേരൂർക്കട മണ്ണാമൂല സ്വദേശിയുമായ കെ ആർ ആഷിക് (47) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ ശംഖുംമുഖത്ത് നിന്നും ആരംഭിച്ച ഗ്രീൻ മാരത്തണ്‍ എക്സ്പോയില്‍ വച്ചായിരുന്നു സംഭവം.

21 കിമി വിഭാഗത്തിലാണ് ആഷിക് ഓടിയത്. ശംഖുമുഖത്ത് നിന്ന് ഓടി വലിയവേളി പള്ളിക്ക് സമീപം എത്തിയപ്പോള്‍ ആഷിക് കുഴഞ്ഞു വീഴുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. തുടർന്ന് സിപിആർ നല്‍കിയ ശേഷം നാട്ടുകാരും സംഘാടകരും ചേർന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 
ആഷികിന്‍റെ ഖബറടക്കം പാളയം മുസ്ലിം ജുമാ മസ്ജിദില്‍ നടത്തി. പിതാവ്: പരേതനായ അബ്ദുള്‍ റഷീദ്. മാതാവ്: ഷറഫുന്നീസ. ഭാര്യ: മാജിത (അധ്യാപിക). മക്കള്‍: അമൻ, ആഷിമ.

tRootC1469263">

Tags