"കേരളത്തില്‍ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നത് ബംഗ്ലാദേശികളെന്ന് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍

 "Bangladeshis were living in Kerala under the pretense of being Bengalis," said BJP Maharashtra Kerala wing convener K.B. Uttamkumar.

മുംബൈ: ബംഗാളികളെന്ന വ്യാജേന കേരളത്തില്‍ കഴിഞ്ഞിരുന്നത്  ബംഗ്ലാദേശികളാണെന്ന്  ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ആരോപിച്ചു. വര്‍ഷങ്ങളായി ബംഗാളികളെന്ന പേരില്‍ കേരളത്തില്‍ കഴിഞ്ഞിരുന്നവരില്‍ ബഹുഭൂരിപക്ഷവും ബംഗ്ലാദേശികളായിരുന്നുവെന്നും ബംഗാളില്‍ സര്‍ക്കാര്‍ മാറിയതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന ഇവര്‍ അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്ക് കടന്നിരിക്കുകയാണ് അദ്ദേഹം ആരോപിച്ചു.

 അതിഥി തൊഴിലാളികളെന്ന പേരില്‍ ഇവർ  ഇത്രയും കാലം മയക്കുമരുന്ന് കച്ചവടം, പെണ്‍വാണിഭം തുടങ്ങിയ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നുവെന്നും കേരളത്തിലെ ക്രിമിനല്‍ കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ഈ അതിഥി തൊഴിലാളികളാണെന്നും ഉത്തംകുമാര്‍ പറഞ്ഞു. പായിപ്പാട് പെരുമ്പാവൂര്‍ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് ഇവര്‍ സമൂദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ പോലും ശ്രമിച്ചിരുന്നു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടങ്ങുകയും ചെയ്തതോടെ പിടിക്കപ്പെടുമെന്ന ഭയത്തില്‍ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നവര്‍ നാടു വിട്ടിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

Tags