വയനാട് ബാണാസുര ഡാമിലെ ജലനിരപ്പ് ഉയർന്നു ; ജാഗ്രത നിർദേശം

banasura dam
banasura dam

വയനാട്: വയനാട് ബാണാസുര ഡാമിലെ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 2390 അടിയിലെത്തിയതോടെ പ്രദേശത്ത് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്. പ്രളയസാധ്യതയെ തുടർന്ന് കാസർകോട് ജില്ലയിലെ ഉപ്പള, നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ) നദികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. 

tRootC1469263">

കാര്യങ്കോട് പുഴയിൽ യെലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നദികളിൽ ഇറങ്ങുകയോ മുറിച്ചു കടക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Tags