ബാണസുര ഡാം ഷട്ടർ ഇന്ന് ഉയർത്തും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
Jun 26, 2025, 19:30 IST
വയനാട് : ബാണാസുര സാഗര്‍ ഡാമിലെ സ്‌പിൽവെ ഷട്ടർ ഇന്ന് (ജൂൺ 26) വൈകിട്ട് നാലിന് 10 സെൻ്റീ മീറ്റർ വീതം ഉയർത്തും. സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും.
അണക്കെട്ടിന്റെ പൂർണ സംഭരണശേഷിയായ 775.60 മീറ്ററില്‍ എത്തുന്നതോടെ അധിക ജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കും. കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
tRootC1469263">.jpg)


