ബാലരാമപുരത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു
Apr 13, 2025, 11:40 IST


തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രാമപുരം സ്വദേശി കുമാർ (50 ) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ ബാലരാമപുരം റിലൈൻസ് പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടയാത്.
ഒരേ ദിശയിൽ യാത്ര ചെയ്ത വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പാൽ വിതരണക്കാരനായിരുന്നു മരിച്ച കുമാർ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ബാലരാമപുരം പോലീസ് കേസെടുത്തിട്ടുണ്ട്.