ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോനെതിരെ തെളിവില്ല ; റിപ്പോർട്ട് നൽകി

balachandra menon
balachandra menon

കൊച്ചി: ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ആറ് മാസം മുൻപാണ് നടി ബാലചന്ദ്ര മേനോനെതിരെ പരാതി നൽകിയത്.

അദ്ദേഹം സംവിധാനം ചെയ്ത ഒരു സിനിമാ സെറ്റിൽ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയത്. പരാതിയിന്മേൽ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പക്ഷേ അതിനപ്പുറത്തേക്ക് കൂടുതൽ തെളിവുകൾ കണ്ടെത്താനായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

tRootC1469263">

Tags