ബലി പെരുന്നാൾ ; രണ്ട് ദിവസം അവധിയില്ല; സർക്കാരിൻ്റെ അവധി ശനിയാഴ്ച

Bakrid holiday no holidays for two days the government holiday is on Saturday
Bakrid holiday no holidays for two days the government holiday is on Saturday

നേരത്തെ ജൂൺ 6നാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച

തിരുവനന്തപുരം: സർക്കാരിൻ്റെ ബലി പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി. പെരുന്നാൾ ശനിയാഴ്ചയായ പശ്ചാത്തലത്തിലാണ് മാറ്റം. നേരത്തെ വെള്ളിയാഴ്ചയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. രണ്ട് ദിവസം അവധി വേണമെന്ന് ചില മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ പരിഗണിച്ചില്ല.

tRootC1469263">

സ്‌കൂളുകള്‍ക്കും ശനിയാഴ്ച തന്നെയായിരിക്കും അവധി. വെള്ളിയാഴ്ച സ്‌കൂള്‍ പ്രവൃത്തിദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നേരത്തെ ജൂൺ 6നാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായത്. തുടർന്ന് സർക്കാർ അവധി ശനിയാഴ്ചയിലേക്കാൻ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാനത്ത് ബക്രീദ് ഏഴിന് ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്നു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

Tags