ജാമ്യം റദ്ദാക്കണം ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ ആദ്യ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു

rahul mankoottathil

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കേസിന്റെ മിനി ട്രയല്‍ നടത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ ആദ്യ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. രാഹുലിന്റെ ജാമ്യം നിയമവിരുദ്ധമാണെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കേസിന്റെ മിനി ട്രയല്‍ നടത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

tRootC1469263">

കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ അനുചിതവും നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഇരയുള്‍പ്പടെ 10 ഓളം ഇരകളെ രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും തന്റെ ജീവന് അടക്കം ഭീഷണിയുണ്ടെന്നും പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു.

Tags