ജാമ്യം റദ്ദാക്കൽ ഹർജി: മറുപടിക്ക് വീണ്ടും സമയം ചോദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

People are enlightened, they will see what they want to see, they will hear what they want to hear! Rahul joins the crowd with a post

തിരുവനന്തപുരം: ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ ഹർജിയിൽ മറുപടി നൽകാൻ വീണ്ടും സമയം നീട്ടി ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇത് രണ്ടാം തവണയാണ് രാഹുൽ മാങ്കൂട്ടത്തിൽ സമയം നീട്ടി ചോദിക്കുന്നത്.ജാമ്യത്തിലിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ്, രണ്ടാമത് പരാതിനൽകിയ അതിജീവിത അന്വേഷണ സംഘത്തെ സമീപിരുന്നു. തന്നെ ഫോണിൽ‌ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ഈ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.

tRootC1469263">

കേസ് ഇന്ന് വീണ്ടും പരി​ഗണിച്ചപ്പോഴാണ് മറുപടി നൽകാൻ ഇനിയും സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയോട് ആവശ്യപ്പെട്ട‌ത്. മാർച്ച് 10 ന് ഹരജി വീണ്ടും പരി​ഗണിക്കും. അതിജീവിത കോടതിയിൽ രഹസ്യമൊഴി നൽകിയതിന്റെ തൊട്ടടുത്ത ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ വാട്സ് ആപ്പിൽ വിളിക്കാൻ ശ്രമിച്ചത്.

പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അതിനാലാണ് മൊഴി നൽകാൻ വൈകിയതെന്നും, എന്നാൽ രണ്ടാം പരാതി കള്ളപരാതിയാണെന്ന് മാധ്യമങ്ങളിൽ രാഹുൽ പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ തീരുമാനിച്ചെന്നുമായിരുന്നു അതിജീവിതയുടെ പരാതി.

പരാതിയിൽ ഒരു തവണ ബലാത്സംഗം ചെയ്തെന്നാണ് പറയുന്നതെങ്കിലും ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് മൊഴി. ഹോം സ്റ്റേയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നും വീട്ടിൽ അതിക്രമിച്ചുകടന്ന് ഉപദ്രവിച്ചെന്നും മൊഴിയിലുണ്ട്.

Tags