മലപ്പുറത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു
Jul 29, 2024, 11:00 IST
മലപ്പുറം: എടവണ്ണ ആരംതൊടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു. ഥാർ, ബൊലേറൊ എന്നീ വാഹനങ്ങളാണ് പൂർണമായും കത്തിനശിച്ചത്. പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. ആരംതൊടിയിൽ അഷ്റഫിന്റെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന കാറുകളാണ് കത്തിനശിച്ചത്.
ഒരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തി പോർച്ചിൽ നിർത്തിയിട്ടിരുന്നതായിരുന്നു വാഹനങ്ങൾ. തീപിടിത്തത്തിൽ വീടിനും കേടുപാട് സംഭവിച്ചു. ആരെങ്കിലും തീയിട്ടതാണോ എന്ന് സംശയമുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ എടവണ്ണ പൊലീസിൽ പരാതി നൽകി.