കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീപ്പിടിത്തം ; നിയന്ത്രണവിധേയം

Fire at Baby Memorial Hospital in Kozhikode; under control
Fire at Baby Memorial Hospital in Kozhikode; under control

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കി. ആശുപത്രിയിലെ  സി ബ്ലോക്കിലാണ് ശനിയാഴ്ച രാവിലെ 9:45 ഓടെ തീ പടർന്നത്. ഒമ്പതാം നിലയിലുള്ള എസി പ്ലാന്റിനാണ് തീ പിടിച്ചത്.  അഗ്നിശമന സേന എത്തി മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്ന സാഹചര്യം ഒഴിവാക്കി തീ നിയന്ത്രണവിധേയമാക്കി.

tRootC1469263">


പുതിയ ബ്ലോക്കിന്റെ ഒൻപതാം നിലയിലെ എസി പ്ലാന്റിനാണ് തീപ്പിടിച്ചത്. ഈ നിലയിൽ രോഗികളെ പാർപ്പിച്ചിരുന്നില്ല. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പുക കെടുത്തുന്നതിനുള്ള നടപടികൾ തുടരുകയാണ്. തീപ്പിടുത്തം എസി പ്ലാന്റിനായിരുന്നു എങ്കിലും, ഇതിന് തൊട്ടുതാഴെയുള്ള നിലകളിൽ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്ത രോഗികൾ ഉണ്ടായിരുന്നു. 

സർജറി അടക്കം കഴിഞ്ഞ രോഗികളെ മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും പ്രയാസമില്ലാതെ പൂർത്തിയാക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. തീപ്പിടിത്തത്തെ തുടർന്ന് പുക താഴെയുള്ള നിലകളിലേക്ക് എത്താൻ തുടങ്ങിയതിനാൽ, ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. 
 

Tags