കവിയൂരിലെ ആളൊഴിഞ്ഞ പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഇലന്തൂരിലെ തണൽ കേന്ദ്രത്തിലേക്ക് മാറ്റി

കവിയൂരിലെ ആളൊഴിഞ്ഞ പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഇലന്തൂരിലെ തണൽ കേന്ദ്രത്തിലേക്ക് മാറ്റി

തിരുവല്ല : കവിയൂരിലെ ആളൊഴിഞ്ഞ പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഇലന്തൂരിലെ തണൽ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ അഞ്ച് ദിവസമായി തിരുവല്ല താലൂക്ക് ആശുപത്രി പരിചരണത്തിൽ കഴിഞ്ഞ കുഞ്ഞിനെയാണ് തണൽ കേന്ദ്രത്തിലേക്ക്  മാറ്റിയത്. കേന്ദ്രത്തിൽ എത്തിച്ച കുഞ്ഞിന് ഇന്ന് താൽക്കാലിക പേര് നൽകും . മറ്റ് നടപടിക്രമങ്ങളും ഇന്ന് തുടങ്ങുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ എൻ രാജീവ് പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കവിയൂർ പഴംമ്പള്ളിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും ഒരു മാത്രം ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത്. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ല പോലീസ് എത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയം ഭാഗത്ത് നിന്ന് വന്ന കാറിലാണ് കുഞ്ഞിനെ പുരയിടത്തിൽ ഉപേക്ഷിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് ഇത് കണ്ടെത്തിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കാറിൻറെ നമ്പർ വ്യക്തമല്ലാത്തതിനാൽ കോട്ടയം ജില്ലയിലെ അടക്കമുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചു വരികയാണെന്ന് ഡിവൈഎസ്പി എസ് അർഷാദ് പറഞ്ഞു.

Tags