ആനയുടെ കൊമ്പിൽ നിന്ന് പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവം; പാപ്പാൻ കസ്റ്റഡിയില്‍
കുഞ്ഞിന്റെ പേടി മാറുമെന്ന വിശ്വാസത്തില്‍ ആനയുടെ കാലുകള്‍ക്കിടയിലൂടെ കൊണ്ടുപോയെന്നാണ് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞത്
ഹരിപ്പാട്: ആനയുടെ കൊമ്പിൽ നിന്ന് പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവത്തില്‍ പാപ്പാൻ കസ്റ്റഡിയില്‍. ദേവസ്വം പാപ്പാൻ ജിതിൻ രാജിനെയാണ് കസ്റ്റഡിയിലെടുത്തത്.കുഞ്ഞിന്റെ പിതാവായ പാപ്പാൻ അഭിലാഷിനായി തെരച്ചില്‍ തുടങ്ങി. ഹരിപ്പാട് പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
tRootC1469263">കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായാണ് അഭിലാഷ് ക്ഷേത്രത്തിലെത്തിയത്. ചടങ്ങിനുശേഷം കുട്ടിയെ ആനയ്ക്കരികിലെത്തിച്ചു. കുഞ്ഞിന്റെ പേടി മാറുമെന്ന വിശ്വാസത്തില്‍ ആനയുടെ കാലുകള്‍ക്കിടയിലൂടെ കൊണ്ടുപോയെന്നാണ് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞത്
ആറുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കൊലകൊമ്ബൻ ആനയുടെ കൊമ്ബിലിരുത്തിയ വീഡിയോ പുറത്തുവന്നിരുന്നു. കൊമ്ബില്‍ ചേർത്തിരുത്തവേ തലകീഴായി മറിഞ്ഞ് ആനയുടെ കാല്‍ക്കീഴില്‍ വീണ കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മൂന്നുമാസം മുമ്ബ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ക്ഷേത്രത്തിലെ ആനയായ ഹരിപ്പാട് സ്കന്ദന് മുന്നിലേക്കാണ് താത്കാലിക പാപ്പാനായ കൊട്ടിയം സ്വദേശി അഭിലാഷ് തന്റെ കുഞ്ഞിനെ കൊടുത്തത്.
വീഴ്ചയില്‍ ആനയുടെ കാലിലെ ചങ്ങലയില്‍ കുഞ്ഞിന്റെ തലയിടിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഹരിപ്പാട് ക്ഷേത്രത്തോടു ചേർന്നുള്ള ദേവസ്വം ബോർഡിന്റെ ആനത്തറയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.
.jpg)


