അട്ടപ്പാടിയിൽ അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ചരിഞ്ഞു

Baby elephant dies after being abandoned by mother in Attappadi

പാലക്കാട്: അട്ടപ്പാടിയില്‍ അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ചരിഞ്ഞു. അബ്ബന്നൂരില്‍ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാനയാണ് ചരിഞ്ഞത്. ധോണി ആന പരിപാലന കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് കുട്ടിയാന ചരിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം സംസ്‌കരിച്ചു.

ഒരാഴ്ച്ച മുന്‍പാണ് കുട്ടിയാനയെ ധോണി ആന പരിപാലന കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. അഞ്ചുദിവസം കാട്ടില്‍ താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നു. തിരികെ കൊണ്ടുപോകാന്‍ അമ്മയാന എത്തുമെന്ന പ്രതീക്ഷയിലായിരുന്നു താല്‍ക്കാലിക സംരക്ഷണ കേന്ദ്രമൊരുക്കി കുട്ടിയാനയെ വനത്തില്‍ തന്നെ നിര്‍ത്തിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമ്മയാന എത്താതായതോടെ ധോണിയിലേക്ക് മാറ്റുകയായിരുന്നു.

Tags