ബിബി ഗോപകുമാറിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു

B.B. Gopakumar elected as BJP legislature party leader

തിരുവനന്തപുരം: ബിജെപി നിയമസഭാ കക്ഷി നേതാവായി ബിബി ഗോപകുമാറിനെ തിരഞ്ഞെടുത്തു. ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ്  ബിബി ഗോപകുമാർ. നിയമസഭാ കക്ഷി നേതൃസ്ഥാനത്തേക്ക് ആരെന്ന കൃത്യമായൊരു ധാരണയിലെത്താൻ സംസ്ഥാന നേതൃത്വത്തിന് സാധിക്കാതെ വന്നതോടെയാണ് ഗോപകുമാറിന് അപ്രതീക്ഷിതമായി നറുക്കുവീണത്. 

നേരത്തെ, കോർ കമ്മിറ്റി യോഗത്തിൽ വി മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നുവെങ്കിലും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇതിനെ പൂർണ്ണമായി അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തന്നെത്തന്നെ കക്ഷി നേതാവാക്കണമെന്ന നിലപാടിലായിരുന്നു രാജീവ് ചന്ദ്രശേഖർ. സംസ്ഥാന പ്രസിഡന്റ് പദവിയും നിയമസഭാ കക്ഷി നേതാവ് സ്ഥാനവും രണ്ട് വ്യക്തികളിലേക്ക് പോയാൽ പട്ടിക്കുള്ളൽ രണ്ട് സമാന്തര അധികാര കേന്ദ്രങ്ങൾ രൂപപ്പെട്ടേക്കുമെന്ന ശക്തമായ വാദമുയർത്തിയാണ് രാജീവ് ചന്ദ്രശേഖർ മറുനീക്കം നടത്തിയത്. ഇതോടെയാണ് കേന്ദ്ര നേതൃത്വത്തിനും വിഷയം ഗൗരവമായി പരിഗണിക്കേണ്ടി വന്നത്.

Tags