'അയ്യപ്പൻറെ ബ്രഹ്മചര്യം അവസാനിച്ചു' ; ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട എം. സ്വരാജിൻറെ വിവാദ പ്രസംഗത്തിൽ റിപ്പോർട്ട് തേടി കോടതി

'Ayyappa's celibacy has ended'; Court seeks report on M. Swaraj's controversial speech regarding Sabarimala women's entry

 കൊല്ലം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രസംഗത്തിൽ റിപ്പോർട്ട് തേടി കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം.സ്വരാജ് നടത്തിയെന്നാണ് പരാതി. പ്രസംഗം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ നൽകിയ പരാതിയിൽ പറയുന്നു.

tRootC1469263">

അയ്യപന്റെ ബ്രഹ്മചര്യമവസാനിച്ചെന്നും മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്നുമായിരുന്നു എം..സ്വരാജിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്. 2018ൽ എറണാകുളത്ത് വെച്ച് സ്വരാജ് നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി.

വിഷയത്തിൽ കൊല്ലം വെസ്റ്റ് എസ്.എച്ച്.ഒക്കും സിറ്റി പൊലീസ് കമ്മീഷണർക്കും വിഷ്ണു സുനിൽ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ കേസ് എടുക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. എം.സ്വരാജിന്റെ 2018ലെ പ്രസംഗത്തിന്റെ വിഡിയോ സഹിതമാണ് പരാതി നൽകിയത്. തുടർന്നാണ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടിയത്.

Tags