കോട്ടയത്ത് കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

Ayyappan, the horned idol of Erattupetta, has fallen in Kottayam.
Ayyappan, the horned idol of Erattupetta, has fallen in Kottayam.


കോട്ടയം: അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസം മുൻപ് മൂന്ന് തവണ ആന കുഴഞ്ഞ് വീണിരുന്നു. സ്വയം എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത രീതിയിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ആനയ്ക്ക് ഉണ്ടായിരുന്നു.

നിരവധി ആരാധകർ ഉള്ള ആനയാണ് ഈരാറ്റുപേട്ട അയ്യപ്പൻ. കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവൻ പറമ്പിൽ വീടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണിത്. കോടനാട്ട് നിന്നും വനം വകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തിൽ വാങ്ങിയാണ് ഈരാറ്റുപേട്ടയിൽ എത്തിക്കുന്നത്. 1977 ഡിസംബർ 14-നാണ് ആനയെ വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ വീട്ടിൽ എത്തിക്കുമ്പോൾ അഞ്ച് വയസ്സായിരുന്നു ആനക്ക് പ്രായം.
 

tRootC1469263">

Tags