ദിവ്യജ്യോതി ദർശനത്തിനായി അയ്യപ്പ ഭക്തർ തെരഞ്ഞെടുത്തത് നാൽപതിലധികം കേന്ദ്രങ്ങൾ
ശബരിമല : ദിവ്യജ്യോതി ദർശനത്തിന് ജനലക്ഷങ്ങൾ തമ്പടിച്ചത് പൂങ്കാവനത്തിലെ 40 കേന്ദ്രങ്ങളിൽ. മകര സംക്രമ സന്ധ്യയുടെ പുണ്യമായി കിഴക്ക് പൊന്നമ്പലമേടിന്റെ നെറുകയിൽ ജ്വലിച്ചുയരുന്ന മകരദീപം ദർശിക്കാൻ രാവിലെ മുതൽക്കേ തീർത്ഥാടകർ സ്ഥാനം പിടിച്ചിരുന്നു. വിശ്വാസ സമൂഹം പുണ്യമായി കാണുന്ന മകരജ്യോതി ദർശിക്കാൻ ഇടുക്കി, പത്തനംതിട്ട ജില്ലകളിലായാണ് ഭക്തർ കേന്ദ്രങ്ങൾ കൂടുതലായി തെരഞ്ഞെടുത്തത്.
tRootC1469263">പാസ് മൂലം പ്രവേശനം നിയന്ത്രിച്ചിരുന്നെങ്കിലും സന്നിധാനത്ത് കെടാവിളക്കിന് സമീപം ജ്യോതി ദർശനത്തിന് വൻ തിരക്ക് അനുഭവപ്പെട്ടു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമി യുടെ ദിപാരാധനയ്ക്ക് ശേഷം തിരുമുറ്റത്തെത്തി ജ്യോതി ദർശിക്കാനാവുമെന്നതാണ് കെടാവിളക്കിന് സമീപം തിരക്കേറാൻ കാരണം. പാണ്ടിത്താവളത്തും പരിസരത്തും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഏകദേശം അമ്പതിനായിരത്തിലേറെ പേർ ഇവിടെ നിന്ന് മകരജ്യോതി ദർശിച്ചു.
ബി എസ് എൻ എൽ ഓഫീസിന് എതിർവശം, 108 പടിയുടെ മധ്യഭാഗം, വയർലസ്സ് കൺട്രോൾ റൂമിന് സമീപം ( ബി.എസ്.എൻ.എൽ ഓഫീസ്), ജലസംഭരണിയക്ക് സമീപ , മാഗുണ്ട അയ്യപ്പ നിലയത്തിന് സമീപം,കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ ഭാഗം, മാളികപ്പുറത്തിന് പിൻവശം, മരാമത്ത് കെട്ടിടത്തിനും അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിനും ഇടയിലുള്ള വരാന്ത, ദേവസ്വം ഗസ്റ്റ് ഹൗസ്, ഓഫീസ് കോംപ്ലക്സിന് മുൻവശം, ദർശൻ കോംപ്ലക്സിന് പുറക് വശം, വാട്ടർ ടാങ്കിൻ്റെ പുറക് വശം, അന്നദാന മണ്ഡപ ഭാഗം, കൊപ്രാക്കളം, സർക്കാർ ആശുപത്രിക്ക് സമീപം , വനം വകുപ്പ് അതിഥി മന്ദിരം, ഓഫീസ് പരിസരം എന്നിവിടങ്ങളിലും തിരക്കായിരുന്നു.
ശരംകുത്തി, പതിനെട്ടാം പടിക്ക് മുൻവശം , തെക്കേ തിരുമുറ്റം, ക്യൂ കോംപ്ലക്സിന് സമീപം , മരക്കൂട്ടത്തിനും ചരൽ മേടിനും മധ്യേ, ചെളിക്കുഴിക്ക് സമീപം, ശബരി പിoത്തിന് സമീപം, അപ്പാച്ചിമേട്ടിലും നീലിമലയിലും, ചാലക്കയം, ഇലവുങ്കൽ , നിലയ്ക്കൽ, അട്ടത്തോട് , വലിയാനവട്ടം, ചെറിയാനവട്ടം, , പാഞ്ചാലിമേട്, പരുന്തുംപാറ, പമ്പാവാലിയിലെ നെല്ലിമല, അയ്യൻ മല , ആങ്ങാ മൂഴി, പഞ്ഞിപ്പാറ അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് കോളനി, , പഞ്ഞിപ്പാറ, ഇലവുങ്കൽ, അട്ടത്തോട് പടിഞ്ഞാറേക്കര,പാറമലകോട്ട എന്നിവിടങ്ങളിലും തിരക്ക് ഏറെ അനുഭവപ്പെട്ടു. മരങ്ങളുടെ യോ കെട്ടിടങ്ങളുടെയോ മറയില്ലാതെ ജ്യോതി കാണാൻ കഴിയുന്ന പുല്ലുമേട്ടിൽ വൻ ഭക്തജനത്തിരക്കാണ് ഉണ്ടായത്.
ഇവിടെ ഒരു ലക്ഷത്തിലധികം പേർ തങ്ങിയതായാണ് കണക്കാക്കുന്നത്. ഐജിയുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തെയാണ് പുല്ലുമേട്ടിൽ നിയോഗിച്ചിരുന്നത്. കൂടാതെ കുടിവെള്ളവും വെളിച്ചവും ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിരുന്നു.
.jpg)


