തൃശ്ശൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; 17 പേർക്ക് പരിക്ക്
Jan 16, 2026, 14:35 IST
തൃശ്ശൂർ : പന്നിത്തടം കവലയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ 5.10-ഓടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ഇരുവാഹനങ്ങളും ഇടിച്ചയുടൻ മറിഞ്ഞെങ്കിലും, ഭാഗ്യവശാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ഭക്തരെ ഉടൻ തന്നെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
tRootC1469263">എരുമപ്പെട്ടി പോലീസും കുന്നംകുളം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് റോഡിൽ മറിഞ്ഞ വാഹനങ്ങൾ നീക്കം ചെയ്തത്. ബൈപാസ് നവീകരണത്തിന് ശേഷം സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയെങ്കിലും പന്നിത്തടം കവലയിൽ അപകടങ്ങൾ പതിവാകുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്. വാഹനങ്ങളിൽ നിന്നും റോഡിലേക്ക് ഒഴുകിയ ഓയിൽ കഴുകിക്കളഞ്ഞ ശേഷമാണ് ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചത്.
.jpg)


