ആയുർവേദ നഴ്സ് ആണോ; സർക്കാർ തൊഴിൽ അവസരം

ആയുർവേദ നഴ്സ് ആണോ; സർക്കാർ തൊഴിൽ അവസരം
nurse1
nurse1

ആയുര്‍വേദ നഴ്സുമാർക്ക് കരാർ അടിസ്ഥാനത്തിൽ തൊഴിൽ അവസരം. ഇടുക്കിയിലാണ് ഒഴിവുള്ളത്. ഇടുക്കി ജില്ല നാഷണല്‍ ആയുഷ് മിഷനിൽ കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ ഒന്നിന് രാവിലെ 10.30 ന് ഇൻ്റർവ്യൂ നടത്തും.

ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴയിലെ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം. അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യൂ, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഇടുക്കി ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

tRootC1469263">

കേരള സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷത്തെ ആയുര്‍വേദ നഴ്സിങ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 14,700 രൂപയാണ് പ്രതിമാസ വേതനം. ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിൽ ആയിരിക്കും നിയമനം. പ്രായപരിധി 40 വയസ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക്: ഫോണ്‍ നമ്പര്‍: 04862 291782. ഇമെയില്‍: dpmnamidk@gmail.com
 

Tags