മുള്ളൻ പന്നിയെ കറിവയ്ക്കുന്നതിനിടെ ആയുർവേദ ഡോക്ടര്‍ പിടിയില്‍

mullan panni
mullan panni

കൊല്ലം: മുള്ളൻ പന്നിയെ കൊന്ന് കറിവയ്ക്കുന്നതിനിടെ ആയുർവേദ ഡോക്ടര്‍ പിടിയില്‍. കൊട്ടാരക്കര വാളകം അമ്പലക്കര സ്വദേശി പി. ബാജിയാണ് പിടിയിലായത്. അഞ്ചൽ റേഞ്ച് ഓഫീസർ അജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാളുടെ വീട്ടിൽ വനപാലകർ പരിശോധന നടത്തിയത്. 

tRootC1469263">

വനപാലക സംഘം പരിശോധനയ്‌ക്കെത്തുമ്പോൾ വീട്ടിൽ ചീനച്ചട്ടിയിൽ മുള്ളൻ പന്നിയിറച്ചി കറിവയ്ക്കുകയായിരുന്നു ഡോക്ടർ. തുടർന്ന് നടത്തിയ പരിശോധനയിൽ മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്നും കണ്ടെത്തി.