കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധം ; മുളക് സ്‌പ്രേ അടിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

google news
arrest1

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്താല്‍ യുവാവിനെ അസഭ്യം പറയുകയും മുളക് സ്‌പ്രേ അടിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് വെളിയില്‍ വീട്ടില്‍ സുനീറിനെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. 
കഴിഞ്ഞ അഞ്ചാം തീയതി രാത്രി ഒന്‍പതു മണിയോടെ കലവൂര്‍ ഐസ് പ്ലാന്റിന് മുന്നില്‍ വച്ചായിരുന്നു സംഭവം. സുനീറിന്റെ ലേബര്‍ കോണ്‍ട്രാക്ടറായ യുവാവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരുന്നു. 
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags