തൃശൂര്‍ നടത്തറയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; പിറന്നാള്‍ ദിനത്തില്‍ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

d

ആശുപത്രിയില്‍ പ്രവേശിപ്പിച്ച എമിലിയ ഒന്നാം പിറന്നാള്‍ ദിനമായ വ്യാഴാഴ്ചയാണ് മരിച്ചത്.

തൃശൂര്‍:  നടത്തറയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഒരു വയസ്സുകാരി മരിച്ചു. എരവിമംഗലം നടുവില്‍പറമ്ബില്‍ വീട്ടില്‍ റിൻസന്റെ മകള്‍ എമിലിയ ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ വരടിയം കൂപ്പപാലത്തിന് സമീപത്താണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച എമിലിയ ഒന്നാം പിറന്നാള്‍ ദിനമായ വ്യാഴാഴ്ചയാണ് മരിച്ചത്.

tRootC1469263">

അപകടത്തില്‍ കുട്ടിയുടെ അമ്മ റിൻസി (29), മുത്തച്ഛൻ മേരിദാസ് (67), സഹോദരൻ എറിക് (ആറ്), ഓട്ടോ ഡ്രൈവർ മനോഹരൻ (62) എന്നിവര്‍ക്കും പരിക്കേറ്റു. റിൻസിയുടെ വീട്ടില്‍നിന്ന് എരവി മംഗലത്തേക്ക് വരുമ്ബോഴാണ് അപകടമുണ്ടായത്

Tags