ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതൽ ഓട്ടോമാറ്റിക്, ഇക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം : ഉത്തരവിട്ട് ട്രാൻസ്​പോർട്ട് കമീഷണർ

driving
driving

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതൽ ഓട്ടോമാറ്റിക്, ഇക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം. ഓട്ടോമാറ്റിക് വാഹനങ്ങൾ ഡ്രൈവ് ചെയ്താലും ലൈസൻസ് നൽകാൻ ട്രാൻസ്​പോർട്ട് കമീഷണർ ഉത്തരവിട്ടു. ഇത്തരം വാഹനം ഡ്രൈവ് ചെയ്ത് ലഭിക്കുന്ന ലൈസൻസ് ഉപയോഗിച്ച് ഗിയറുള്ള വാനങ്ങളും ഓടിക്കാം.

tRootC1469263">

കാറുകൾ മുതൽ ട്രാവലർ വരെ 7500 കിലോയിൽ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗം ലൈസൻസിനാണ് പുതിയ വ്യവസ്ഥ. 2019ലെ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് കേന്ദ്രസർക്കാർ വ്യവസ്ഥ മാറ്റിയെങ്കിലും കേരളം പഴയ രീതി തന്നെ തുടരുകയായിരുന്നു.

ഓട്ടോമാറ്റിക് വാഹനങ്ങളുമായെത്തുന്നവർക്ക് ഡ്രൈവിങ് ടെസ്റ്റിൽ പ​ങ്കെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അനുമതി നൽകിയിരുന്നില്ല.

Tags