സർക്കാരിന്റെ പ്രചാരണങ്ങൾക്ക് കിഫ്ബി വഴി കോടികൾ വകമാറ്റിയതായി ഓഡിറ്റ് റിപ്പോർട്ട്

Audit report reveals crores diverted through KIIFB for government campaigns

അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ഉപയോഗിക്കേണ്ട കിഫ്ബി (KIIFB) ഫണ്ട്, സർക്കാർ പ്രചാരണങ്ങൾക്കും വാർഷികാഘോഷങ്ങൾക്കുമായി വകമാറ്റിയതായി ഓഡിറ്റ് റിപ്പോർട്ടുകളും സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും വ്യക്തമാക്കുന്നു. 2016 മുതൽ 2026 വരെയുള്ള കാലയളവിൽ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി ഏകദേശം 475 കോടി രൂപ ചെലവഴിച്ചതായാണ് കണക്ക്.

തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ഉപയോഗിക്കേണ്ട കിഫ്ബി (KIIFB) ഫണ്ട്, സർക്കാർ പ്രചാരണങ്ങൾക്കും വാർഷികാഘോഷങ്ങൾക്കുമായി വകമാറ്റിയതായി ഓഡിറ്റ് റിപ്പോർട്ടുകളും സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും വ്യക്തമാക്കുന്നു. 2016 മുതൽ 2026 വരെയുള്ള കാലയളവിൽ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി ഏകദേശം 475 കോടി രൂപ ചെലവഴിച്ചതായാണ് കണക്ക്.   ഇതിൽ 216 കോടി രൂപയും എൽ.ഡി.എഫ് സർക്കാരിന്റെ വാർഷികാഘോഷമായ 'എന്റെ കേരളം' പരിപാടിക്കായി മൂന്ന് വർഷം കൊണ്ടാണ് ചെലവഴിച്ചത്. 

പട്ടികജാതി/പട്ടികവർഗ (SC/ST) വികസന പദ്ധതികൾക്കായി കിഫ്ബി വകയിരുത്തിയ തുകയുടെ ഇരട്ടിയിലധികമാണിത്. 2022-23ൽ 52.03 കോടിയും, 2023-24ൽ 67.45 കോടിയും, 2025-26ൽ 96.44 കോടി രൂപയും 'എന്റെ കേരളം' മേളയ്ക്കായി മാറ്റിവെച്ചു. കൂടാതെ 'കേരളീയം' ഉത്സവത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായി 12.95 കോടി രൂപയും ചെലവിട്ടു.   ആദ്യവർഷങ്ങളിൽ പ്രതിവർഷം 2 കോടി രൂപയിൽ താഴെയായിരുന്ന പ്രചാരണച്ചെലവുകൾ തെരഞ്ഞെടുപ്പ് വർഷങ്ങളിലാണ് കുത്തനെ ഉയർന്നതെന്നും ഓഡിറ്റ് ചൂണ്ടിക്കാണിക്കുന്നു.

Tags