ആറ്റുകാല്‍ പൊങ്കാല ; നഗരത്തിലെ മാലിന്യം നീക്കിയില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം

Attukal Pongala: Fire poured into the fireplaces

ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി.

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും സിപിഎം -ബിജെപി പോര് തീരുന്നില്ല. നഗരത്തിലെ മാലിന്യ നീക്കം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ആറ്റുകാല്‍ കൗണ്‍സിലര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി. സിപിഎം രാഷ്ട്രീയം കളിക്കുന്നെന്നാണ് കോര്‍പ്പറേഷന്റെ ആരോപണം.

tRootC1469263">

ആദ്യം കുടിവെള്ളക്ഷാമം, പിന്നെ പാര്‍ക്കിംഗ് ഫീ പ്രശ്‌നം- ഇപ്പോള്‍ മാലിന്യ നീക്കം. പൊങ്കാല കഴിഞ്ഞ രാത്രി തന്നെ, നഗരം ക്ലീന്‍ ക്ലീനാക്കിയെന്നായിരുന്നു കോര്‍പ്പറേഷന്റെയും ബിജെപിയുടെയും അവകാശവാദം. പക്ഷേ പലയിടങ്ങളിലും മാലിന്യനീക്കം പൂര്‍ത്തിയായിട്ടില്ല

Tags