ആറ്റുകാൽ പൊങ്കാല: 12, 13 തീയതികളിൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

attukal
attukal

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നാളെ ഉച്ച മുതൽ 13 ന് രാത്രി 8 വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം. പൊങ്കാലയോട് അനുബന്ധിച്ച് ശുദ്ധജലവിതരണം, ഗതാഗതം, മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്സ് എന്നിവ സജ്ജീകരിച്ചതായും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

പതിമൂന്നിന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമർപ്പണ ചടങ്ങുകൾ ആരംഭിക്കും. പണ്ടാര അടുപ്പിൽ തീ പടരുന്നതോടെ ജില്ലയിലുടനീളം ഒരുക്കിയിട്ടുള്ള ഭക്തരുടെ അടുപ്പുകളിലും തീ പടരും. ഉച്ചക്ക് 1.15 നാണ് പൊങ്കാല നിവേദ്യം.

Tags