ആറ്റുകാൽ പൊങ്കാല ശുചീകരണം: മൂന്നുദിവസംകൊണ്ട് ശുചീകരിച്ചെന്ന് റിപ്പോർട്ട് , ആർ.ഡി.ഒ. റിപ്പോർട്ടിൽ മന്ത്രിക്ക് അതൃപ്തി

v sivankutty

തിരുവനന്തപുരം:  ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം കോർപ്പറേഷനും സന്നദ്ധപ്രവർത്തകരും ചേർന്ന് മൂന്നുദിവസംകൊണ്ട്  പ്രധാന റോഡുകളും ഇടറോഡുകളും ശുചീകരിച്ചെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ഉത്സവമേഖലയായി പ്രഖ്യാപിച്ച വാർഡുകളിലെ പ്രധാന റോഡുകളിലും അതിനു സമീപത്തുള്ള പ്രദേശങ്ങളിലുമാണ് മാലിന്യനീക്കം നടന്നത്.

tRootC1469263">

ആറ്റുകാൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കിള്ളിയാറിലെ പാലംമുതൽ അകത്തേക്കു മാലിന്യങ്ങളും ഇഷ്ടികകളും ഇപ്പോഴുമുണ്ട്. സ്ഥലം സന്ദർശിച്ചതിൽനിന്ന് ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ അനുകുമാരിയുടെ റിപ്പോർട്ടിൽ പറയുന്നു.

റോഡിൽനിന്നു മാറ്റിയ മാലിന്യം പലസ്ഥലങ്ങളിലായി നിക്ഷേപിച്ചിരുന്നു. ഇതിനുള്ള സ്ഥലം അനുവദിച്ചതും ജില്ലാ കളക്ടറാണ്. മൈതാനങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതിനെക്കുറിച്ച് കോർപ്പറേഷൻ സെക്രട്ടറിയോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രി വി.ശിവൻകുട്ടിയുടെ ആവശ്യപ്രകാരമാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. ആദ്യം ആർ.ഡി.ഒ.യോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. എന്നാൽ ആർ.ഡി.ഒ. നൽകിയ റിപ്പോർട്ടിൽ പൊങ്കാലയ്ക്കുശേഷമുള്ള മാലിന്യനീക്കത്തെക്കുറിച്ച് കാര്യമായ ആക്ഷേപമൊന്നും ഉണ്ടായില്ലെന്നാണ് സൂചന. ഇതിലുള്ള അതൃപ്തിയാണ് വീണ്ടും റിപ്പോർട്ട് തേടാൻ കാരണമെന്നാണ് സൂചന. ആർ.ഡി.ഒ. സ്ഥലം സന്ദർശിച്ചല്ല റിപ്പോർട്ട് തയ്യാറാക്കിയതെന്നായിരുന്നു ആരോപണം. തുടർന്നാണ് ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

Tags