ഇടപാട്കാരുടെ ശ്രദ്ധക്ക്; ബാങ്കുകൾക്ക് ഈയാഴ്‌ച മൂന്ന് പ്രവൃത്തി ദിനം മാത്രം
Updated: Aug 24, 2026, 11:29 IST
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഓണം അവധിയും വെള്ളി ശ്രീനാരായണ ഗുരു ജയന്തി അവധിയുമാണ്.
കണ്ണൂർ: ഇടപാട്കാരുടെ ശ്രദ്ധക്ക് ദേശസാൽകൃത വാണിജ്യ ബാങ്കുകൾക്ക് ഈയാഴ്‌ച പ്രവർത്തനം മൂന്ന് ദിവസം മാത്രം.തിങ്കൾ, വ്യാഴം, ശനി ദിവസങ്ങൾ മാത്രമാണ് ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങൾ. ഓണത്തിന് മുമ്പുള്ള ബാങ്ക് ഇടപാടുകൾക്ക് തിങ്കൾ മാത്രമാണുള്ളത്.ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഓണം അവധിയും വെള്ളി ശ്രീനാരായണ ഗുരു ജയന്തി അവധിയുമാണ്.
പ്രവൃത്തി ദിവസങ്ങൾ
ആഗസ്റ്റ് 24 (തിങ്കൾ): ബാങ്ക് പ്രവർത്തിക്കുംആഗസ്റ്റ് 27 (വ്യാഴം): ബാങ്ക് പ്രവർത്തിക്കുംആഗസ്റ്റ് 29 (ശനി): അഞ്ചാമത്തെ ശനിയാഴ്ചയായതിനാൽ ബാങ്ക് പ്രവർത്തിക്കും
അവധി ദിവസങ്ങൾ
ആഗസ്റ്റ് 25 (ചൊവ്വ): നബിദിനം / ഒന്നാം ഓണം ആഗസ്റ്റ് 26 (ബുധൻ): തിരുവോണംആഗസ്റ്റ് 28 (വെള്ളി): ശ്രീനാരായണ ഗുരു ജയന്തിഓൺലൈൻ ഇടപാടുകൾക്കും എടിഎം സേവനങ്ങൾക്കും അവധി ദിവസങ്ങളിൽ തടസ്സമുണ്ടാകില്ല
.jpg)

