യാത്രക്കാരുടെ ശ്രദ്ധക്ക്: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

train

തിരുവനന്തപുരം സെൻട്രല്‍ - ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ (22633) പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വഴിയില്‍ 30 മിനിറ്റ് നിയന്ത്രിക്കും

പാലക്കാട്: ഈ മാസം ഏഴ്, 14 തിയതികളില്‍ തിരുവനന്തപുരം സെൻട്രലില്‍നിന്ന് ആരംഭിക്കുന്ന തിരുവനന്തപുരം സെൻട്രല്‍ - ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ (22633) പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വഴിയില്‍ 30 മിനിറ്റ് നിയന്ത്രിക്കും

.9, 16, 23, 30, ഫെബ്രുവരി ആറ് തീയതികളില്‍ എറണാകുളം ജങ്ഷൻ-ഓഖ (16338) ദ്വൈ വീക്ക്ലി എക്സ്പ്രസും 11, 18, 25, ഫെബ്രുവരി ഒന്ന് തിയതികളില്‍ എറണാകുളം ജങ്ഷൻ - അജ്മീർ ജങ്ഷൻ മരുസാഗർ (12977) പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസും ഒരു മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും.

tRootC1469263">

എറണാകുളം ജങ്ഷൻ - ലോകമാന്യ തിലക് തുരന്തോ (12224) സൂപ്പർഫാസ്റ്റ് വീക്ക്ലി എക്സ്പ്രസ് 11, 18, 25, ഫെബ്രുവരി ഒന്ന് തീയതികളില്‍ എറണാകുളത്തുനിന്ന് ഒരു മണിക്കൂറും ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ - എറണാകുളം ജങ്ഷൻ മംഗള ലക്ഷദ്വീപ് (12618) സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 14, 21 തിയതികളില്‍ ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷനില്‍നിന്ന് 30 മിനിറ്റും നിയന്ത്രിക്കും.

ഷൊറണൂർ ജങ്ഷൻ - കോയമ്ബത്തൂർ ജങ്ഷൻ (56604) പാസഞ്ചർ 7, 9, 10, 11, 12, 13, 16, 17, 18, 20, 21, 24, 29 തീയതികളില്‍ യാത്ര വഴിയില്‍ 45 മിനിറ്റും നിയന്ത്രിക്കുമെന്ന് റെയില്‍വേ അറിയിച്ചു

Tags